Wednesday, April 25, 2007

ഒപ്ടോണിയ പ്ലൂട്ടോണിക്ക

ഈ കൃതിയിലെ ഞാന്‍ എന്ന കഥാപാത്രത്തിന് എന്നോടോ നിങ്ങളോടോ മറ്റാരോടെങ്കിലുമോ സാദൃശ്യം തോന്നുന്നെങ്കില്‍ അതു മനഃപൂര്‍വ്വമല്ല, യാദൃശ്ചികം മാത്രം.

സുഹൃത്തുക്കളെ,

എന്റെ തലച്ചോറിന് കാര്യമായി എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. ഓര്‍മ്മയുടെ കാര്യത്തില്‍ ഞാന്‍ ഒരല്പമല്ല, ഒരായിരം അല്പം പിറകിലാണെന്നുള്ളത് പകല്‍ പോലെ സ്പഷ്ടം.

ഒരു എട്ടോ പത്തോ കുട ഞാന്‍ കളഞ്ഞുകാണും. ഒരു ഇരുപത്തഞ്ചുപ്രാവശ്യമെങ്കിലും ഞാന്‍ കുട മറന്നു വെച്ചും കാണും. എന്റെ ഭാഗ്യം കൊണ്ടോ ഗുരുത്വം കൊണ്ടോ ദൈവാധീനം കൊണ്ടോ ബാക്കി കുടകളെല്ലാം എന്നെ തേടിവന്നു എന്നു മാത്രം.

ഈ ഇരുപത്തിയഞ്ചു വര്‍ഷക്കാലം ഞാന്‍ അടുത്തറിഞ്ഞ മനുഷ്യരില്‍ തൊണ്ണൂറു ശതമാനം പേരുടെയും പേരെനിക്കറിയില്ല. എണ്‍പതു ശതമാനം പേരുടെയും മുഖമെനിക്കോര്‍മ്മയില്ല. അന്‍പതു ശതമാനം പേരെ എനിക്ക് ഓര്‍മ്മയേ ഇല്ല. പക്ഷെ എന്നെങ്കിലും അവരെ കണ്ടുമുട്ടിയാല്‍, “എവിടെയോ കണ്ടുമറന്ന പോലെ” എന്നെങ്കിലും എനിക്കു തോന്നാറുണ്ട്. പക്ഷേ... മറ്റൊരു ഇരുപത്തിയഞ്ചു ശതമാനം പേരെ ഞാന്‍ കണ്ടാലോ, അവരെന്റെ തലയ്ക്കൊരു കിഴുക്കു തന്നാ‍ല്‍ പോലുമോ എനിക്കോര്‍മ്മ വരാറില്ല. അതുമല്ല... ജീവിതത്തിലിന്നേവരെ ഞാന്‍ കണ്ടിട്ടില്ലാത്ത മനുഷ്യരോട് “എവിടെയോ കണ്ടു മറന്നപോലെ” എന്നു പലവട്ടം പറയേണ്ട ഗതികേടും എനിക്കുണ്ടായിട്ടുണ്ട്.

പക്ഷേ സുഹൃത്തേ,
ഇക്കാലമത്രയും, എന്റെ തലച്ചോറിനു തകരാറുണ്ടെന്നു എന്റെ വീട്ടുകാര്‍ക്കോ, പനി ജലദോഷം തുടങ്ങിയ സാധാരണ അസുഖങ്ങള്‍ക്കായെങ്കിലും എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ കണ്ടെത്താനായിട്ടില്ല.

ബ്രെയിന്‍ ട്യൂമര്‍, തലച്ചോറില്‍ രക്തസ്രാവം തുടങ്ങിയ രോഗങ്ങളൊന്നും തന്നെ അവര്‍ കണ്ടെത്താഞ്ഞതിനാല് തന്നെയായിരിക്കണം എന്റെ രോഗം വല്ല “സെറാമിക്‍ ബ്രോഷറോ, ... ഒപ്ടോണീയ പ്ലൂട്ടോണിക്കയോ ... മറ്റോ ആകുമെന്ന് ഞാന്‍ സംശയിച്ചത്.

അങ്ങനെയിരിക്കെ...
ഒരുപാട് കുടകള്‍ കളഞ്ഞതിനാലും, ആരെയും ഓര്‍മ്മയില്ലാത്തതിനാലും, കൊടുത്ത വാക്കുകള്‍ മറന്നു പോയതിനാലും എന്റെ രോഗം ഉത്തരവാദിത്തമില്ലായ്മയാണെന്നും ചിന്തയില്ലായ്മയാണെന്നും വീട്ടുകാര്‍ കണ്ടെത്തി.

പക്ഷെ... എനിക്കറിയാം...
അതേതോ “ഒപ്ടോണിയ പ്ലൂട്ടോണിക്ക” തന്നെ!!!

11 മറുമൊഴികള്‍:

Blogger ഷിജു അലക്സ്‌‌: :Shiju Alex പറഞ്ഞത്...

ബൂലോഗത്തേക്ക് സ്വാഗതം ബിജൂ

9:16 PM  
Blogger neYYan പറഞ്ഞത്...

എന്റെയും നിങ്ങളുടെയും അതി ഭീകരമായ ഓര്‍മ്മ ശക്തിയെക്കുറിച്ച് വായീത്തോന്നീതൊക്കെ.!! ഹി ഹി ഹി

1:01 AM  
Blogger ഉണ്ണിക്കുട്ടന്‍ പറഞ്ഞത്...

സാരമില്ല നിങ്ങളുടെ രോഗം വളരെ നിസ്സാരമാണ്. ഞങ്ങളുടെ (ആരുടെ?) ഭാഷയില്‍ ഇതിനെ അമ്നേസ്യം എന്നു പറയും .ദിപ്പോ ശര്യാക്കിത്തരാം ...ഒന്നു ഷോക്കടിപ്പിച്ചാല്‍ മതി. ചാത്താ.. ഇയാളെ ഒന്നാ ട്രാന്സ്ഫോര്‍മറിന്റെ അടുത്തോട്ടു നിര്‍ത്ത്യേ...

1:22 AM  
Blogger പച്ചാളം : pachalam പറഞ്ഞത്...

ഹ ഹ ഹ അതു കൊള്ളാം, ബെസ്റ്റ് അസുഖം തന്നെ ;) ഒപ്ടോണിയ പ്ലൂട്ടോണിക്ക,
ഞാനും ഈ സൈസ് ജീവി തന്നെ, ഫാന്‍ ഓഫ് ചെയ്യാന്‍ പോയാല്‍ ട്യൂബ് ഓണ്‍ചെയ്തിട്ട് വരും, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ മറക്കുക ഒക്കെ സാധാ സംഭവങ്ങള്‍, ഇതിന്‍റെ പേരിന്നാ മനസിലായത് ;)

11:34 AM  
Anonymous Anonymous പറഞ്ഞത്...

I found this site using [url=http://google.com]google.com[/url] And i want to thank you for your work. You have done really very good site. Great work, great site! Thank you!

Sorry for offtopic

7:46 AM  
Anonymous Anonymous പറഞ്ഞത്...

Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!

12:26 PM  
Anonymous Anonymous പറഞ്ഞത്...

...please where can I buy a unicorn?

8:29 AM  
Anonymous Anonymous പറഞ്ഞത്...

Me parece esto la idea buena. Soy conforme con Ud. http://nuevascarreras.com/tag/comprar-cialis/ cialis 20 mg prospecto Penso che abbiate messo in confusione. cialis precio argentina ufuazjuogg [url=http://www.mister-wong.es/user/COMPRARCIALIS/comprar-viagra/]comprar viagra[/url]

10:55 AM  
Anonymous Anonymous പറഞ്ഞത്...

Credo che avete messo in confusione. [url=http://lacasadicavour.com/trial-packs/ ]cialis senza ricetta [/url]Credo che lei abbia sbagliato cialis costo Credo che si sono errati. Scrivere a me in PM, discuterne.

5:42 AM  
Anonymous Anonymous പറഞ്ഞത്...

Amusing question

11:57 PM  
Anonymous Anonymous പറഞ്ഞത്...

It is remarkable, very valuable message

2:50 PM  

Post a Comment

ഈ പോസ്റ്റിലേക്കുള്ള കണ്ണികള്‍:

Create a Link

<< ഒന്നാം പേജിലേക്ക്